ഐ.സി.ആർ.എഫ് തേഴ്സ്റ്റ് ക്വഞ്ചേഴ്സ് വേനൽക്കാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു


മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേഴ്സ്റ്റ് ക്വഞ്ചേഴ്സ് 2024 ഈ വർഷത്തെ പത്താമത്തെ വേനൽക്കാല ബോധവത്കരണ പരിപാടി ശനിയാഴ്ച അവാലിയിലെ വർക്ക്‌സൈറ്റിൽ നടന്നു.ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. 150 ഓളം തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ജ്യൂസ്, ഓറഞ്ച്, ആപ്പിൾ, പഴം എന്നിവ നൽകി. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ ഉൾപ്പെടുന്ന ഫ്ലയേഴ്സും വിതരണം ചെയ്തു.

എൽ.എം.ആർ.എ, ഐ.ഒ.എം. പ്രതിനിധികൾ സഹകരിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, സെക്രട്ടറി അനീഷ് ശ്രീധരൻ, ട്രഷറർ ഉദയ് ഷാൻബാഗ്, ജോയന്റ് സെക്രട്ടറി സുരേഷ് ബാബു, തേഴ്സ്റ്റ് ക്വഞ്ചേഴ്സ് 2024 കോഓഡിനേറ്റർമാരായ സി.കെ. രാജീവൻ, ഫൈസൽ മടപ്പള്ളി, ഐ.സി.ആർ.എഫ് അംഗങ്ങളായ മുരളീകൃഷ്ണൻ, സാന്ദ്ര എന്നിവരും ബോഹ്റ കമ്യൂണിറ്റി പ്രതിനിധി യൂസഫ്, സയൻസ് ഓഫ് സ്പിരിച്വാലിറ്റി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർച്ചയായ ഒമ്പതാം വർഷമാണ് ഐ.സി.ആർ.എഫ് തേഴ്സ്റ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. തേഴ്സ്റ്റ് ക്വഞ്ചേഴ്സ് പ്രതിവാര പരിപാടി അടുത്ത ആഴ്ചയോടെ അവസാനിക്കും.

article-image

dfgdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed