എൻഡ്യൂറൻസ് ലോക ചാമ്പ്യൻ ശൈഖ് നാസറിനെ അഭിനന്ദിച്ച് ഹമദ് രാജാവും കിരീടാവകാശിയും


മനാമ: ലോക എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടിയ ശൈഖ് നാസറിനെ അഭിനന്ദിച്ച് ഹമദ് രാജാവും കിരീടാവകാശിയും. ജീവ കാരുണ്യ, യുവജന കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി കൂടിയായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ 160 കിലോമീറ്റർ റൈഡിൽ വ്യക്തിഗത ചാമ്പ്യനുമായി. ശൈഖ് നാസറിനെ ഹമദ് രാജാവ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഫ്രാൻസിലെ മോൺപാസിയർ ഫീൽഡിൽ നടന്ന ലോകചാമ്പ്യൻഷിപ്പിലെ ഈ വിജയം രാജ്യത്തിനാകമാനം സന്തോഷം നൽകുന്നതാണെന്ന് ഹമദ് രാജാവ് പറഞ്ഞു.രാജ്യത്തിന്‍റെ കായിക മേഖലയുടെ പുരോഗതിക്കായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നൽകുന്ന പിന്തുണയെയും ഹമദ് രാജാവ് അഭിനന്ദിച്ചു.

സ്വർണ്ണ മെഡൽ ഏറ്റുവാങ്ങിയതിനുശേഷം ശൈഖ് നാസർ കുടുംബത്തോടൊപ്പംഹമദ് രാജാവിന്റെ മാനുഷിക പ്രവർത്തനങ്ങളുടെയും യുവജന കാര്യങ്ങളുടെയും പ്രതിനിധിയും റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റനുമായ ശൈഖ് നാസറിന്റെ വിജയം ബഹ്‌റൈനെ കായികരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് ഉയർത്തും. കായികരംഗത്തിനുള്ള ഹമദ് രാജാവിന്റെ അചഞ്ചലമായ പിന്തുണക്ക് കിരീടാവകാശിയും നന്ദി രേഖപ്പെടുത്തി. ബഹ്‌റൈന്റെ ആഗോള കായിക സാന്നിധ്യം വർധിപ്പിക്കുന്നതിൽ ശൈഖ് നാസറിന്റെ നേതൃത്വത്തെ അദ്ദേഹം പ്രശംസിക്കുകയും റോയൽ എൻഡ്യൂറൻസ് ടീമിന് കൂടുതൽ വിജയങ്ങൾ ആശംസിക്കുകയും ചെയ്തു. ചരിത്രവിജയത്തിന് സാക്ഷ്യം വഹിക്കാനെത്തിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ റോയൽ എൻഡ്യൂറൻസ് ടീമിനെ തുടർച്ചയായ വിജയങ്ങൾക്ക് ആശംസകൾ അറിയിച്ചു.

You might also like

Most Viewed