ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യൂനിറ്റ് പരിസ്ഥിതി ഇസ്‌ലാം' എന്ന വിഷയത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യൂനിറ്റ് പരിസ്ഥിതി ഇസ്‌ലാം' എന്ന വിഷയത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ പി.എം. അഷ്‌റഫ് ‘ദഅവത്തിന് ഒരു ആമുഖം’ എന്ന വിഷയം അവതരിപ്പിച്ചു. ജനസേവനം ദൈവാരാധന’ എന്ന വിഷയം അവതരിപ്പിച്ച് മജീദ് തണലും, ‘സാമ്പത്തിക അച്ചടക്കം ഇസ്‍ലാമിൽ’ എന്ന വിഷയത്തിൽ എൻജിനീയർ അശ്റഫ് അലി സംസാരിച്ചു.
നൗഷാദ് തിരുവനന്തപുരം ഹിറാ ഗുഹയുടെ ചരിത്ര പശ്ചാത്തലം വിവരിച്ചു. ദൈവ മാർഗത്തിൽ ജീവൻ ത്യജിച്ച അനുചരന്മാരുടെ അവസ്ഥയെ പ്രവാചകൻ കൈകാര്യം ചെയ്ത രീതി വിവരിച്ചുകൊണ്ട് ബഷീർ കാവിൽ ചരിത്രപഠന ക്ലാസ് നടത്തി. നൗഷാദ്, അശ്റഫ് എന്നിവർ ഗാനമാലപിച്ചു. ദിശ സെന്ററിൽ നടന്ന പഠനക്യാമ്പിൽ യൂനിറ്റ് പ്രസിഡന്റ് മൂസ കെ. ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ ആക്ടിങ് പ്രസിഡന്റ് അഹ്മദ് റഫീഖ് ആശംസകൾ നേർന്നു.
khkj