കെ.സി.എ ഓണം പൊന്നോണം 2023 ആഘോഷ പരിപാടികൾക്ക് കൊടിയേറി
കെ.സി.എ ഓണം പൊന്നോണം 2023 ആഘോഷ പരിപാടികൾക്ക് കൊടിയേറി. മുഹമ്മദ് ഹുസൈൻ ജനാഹി എം.പി മുഖ്യാതിഥിയായും, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബി.എഫ്.സി മാർക്കറ്റിങ് മാനേജർ അരുൺ വിശ്വനാഥ് എന്നിവർ വിശിഷ്ടാതിഥികളായും ചടങ്ങിൽ പങ്കെടുത്തു. കെ.സി. പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ്, കോർ ഗ്രൂപ് ചെയർമാൻ അരുൾദാസ് എന്നിവർ സംസാരിച്ചു. കെ.സി.എ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു.
കെ.സി.എ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ തിരുവാതിര ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അംഗങ്ങൾക്കായി ഓണപ്പുടവ മത്സരവും സംഘടിപ്പിച്ചു.
gjkg