ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2024ന്റെ ഭാഗമായി അത്ത പൂക്കള മത്സരം സംഘടിപ്പിച്ചു


മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2024ന്റെ ഭാഗമായി കഴിഞ്ഞദിവസം GSS ഉം അല്‍ ഹിലോ ട്രേഡിങ് കമ്പനിയും സംയുക്തമായി തുടർച്ചയായ രണ്ടാം വർഷവും അത്തപ്പൂക്കള മത്സരവും, തുടർന്ന് കുടുംബാംഗങ്ങളുടെ സിനിമാറ്റിക് ഫ്യൂഷൻ ഡാൻസും സംഘടിപ്പിച്ചു. സൊസൈറ്റി ഹാളിൽ നടന്ന മത്സരത്തിൽ മികച്ച മത്സരം കാഴ്ചവച്ച ജോസ് കുമാർ ക്യാപ്റ്റനായ ടീം A ഒന്നാം സമ്മാനവും, രാജി ബിനുമോൻ ക്യാപ്റ്റനായ ടീം B രണ്ടാം സമ്മാനവും N.S റോയ് ക്യാപ്റ്റനായ ടീം C മൂന്നാം സമ്മാനവും നേടി.

വിജയികൾക്ക് അൽ ഹിലോ ട്രേഡിങ് കമ്പനി ഏർപ്പെടുത്തിയ സമ്മാനങ്ങൾ വിതരണം ചെയ്തു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും, അസിസ്റ്റൻറ് സെക്രട്ടറി ദേവദത്തൻ നന്ദിയും രേഖപ്പെടുത്തി. ഓണോൽസവം 2024 ജനറൽ കൺവീനർ അജിത് പ്രസാദ് നിയന്ത്രിച്ച പരിപാടിയിൽ പൂക്കള മത്സരം വിധികർത്താക്കളായ ജയരാജ് ശിവ, വിനു നായർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

article-image

zxcvz

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed