ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി വിദ്യാഭ്യാസ ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനവും , അധ്യാപകദിന ആഘോഷവും സംഘടിപ്പിച്ചു


മനാമ: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഉപവിഭാഗമായ വിദ്യാഭ്യാസ ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനവും , അധ്യാപകദിനം ആഘോഷവും 6-9-2024 വെള്ളിയാഴ്ച വൈകിട്ട് 7:30 മുതൽ എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വച്ച് നടത്തപ്പെട്ടു .മുഖ്യാതിഥിയായ ന്യൂ മില്ലേനിയം സ്ക്കൂൾ പ്രിൻസിപ്പൾ ഡോ: അരുൺ കുമാർ ശർമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. വിദ്യാഭ്യാസ ഫോറം ജോയിൻറ് കൺവീനർ ഡോ: അനുപമ പ്രശാന്ത് ചടങ്ങിന് സ്വാഗതം അറിയിച്ചു. കൺവീനർ രമ്യ ശ്രീകാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നും എസ് എൻ സി എസ് മലയാളം പാഠശാലയിൽ നിന്നുമുള്ള 42 - ഓളം അധ്യാപകരെ സർട്ടിഫിക്കറ്റും പുരസ്ക്കാരവും നൽകി ആദരിച്ചു. എസ്എൻസിഎസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ് വിദ്യാഭ്യാസ ഫോറം മുഖ്യ ഉപദേശകൻ സുരേഷ് കരുണാകരൻ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു .

സുചിത്ര ബിജു അവതാരകയായ പ്രസ്തുത ചടങ്ങിന് വിദ്യാഭ്യാസ ഫോറം സെക്രട്ടറി ബിജു ചന്ദ്രൻ നന്ദി അറിയിച്ചു. ചടങ്ങിനു മുന്നോടിയായി കുട്ടികൾ അവതരിപ്പിച്ച നൃത്തവും വേദിയിൽ അരങ്ങേറി.

article-image

sdfsf

article-image

d

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed