വ്യാജ എൻജിൻ ഓയിൽ ഉൽപന്നങ്ങൾവാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു


വ്യാജ എൻജിൻ ഓയിൽ ഉൽപന്നങ്ങൾ വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. ലൈസൻസില്ലാതെയായിരുന്നു ഇവയുടെ വിൽപന നടത്തിവന്നിരുന്നത്. ഉൽപന്നങ്ങളിൽ വ്യാജ ഡേറ്റയും യഥാർഥ കമ്പനികളുടെ വ്യാജ വ്യാപാര മുദ്രകളും നിരവധി കമ്പനികളുടെ വ്യാജ വ്യാപാര മുദ്രകളുള്ള എൻജിൻ ഓയിൽ ഉൽപന്നങ്ങളും പിടിച്ചെടുത്തവയിൽപെടുന്നു.

ഈ ഉൽപന്നങ്ങളുടെ 96 ബോക്സുകളാണ് പിടിച്ചെടുത്തത്. ഇതു കൊണ്ടുപോയ വാഹനവും അധികൃതർ കണ്ടുകെട്ടി. ഇത്തരം വ്യാജ ഉൽപന്നങ്ങളുടെ വിപണനവും വിൽപനയും സംബന്ധിച്ച് അറിവ് ലഭിച്ചാൽ   17111225 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

article-image

xcvxv

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed