ബഹ്‌റൈൻ ഇക്കണോമിക് ഡവലപ്‌മെന്റ് ബോർഡിന്റെ ഇന്ത്യ സന്ദർശനം ഈ മാസം ഒമ്പതു മുതൽ
ബഹ്റൈനിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ, നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ബഹ്‌റൈൻ ഇക്കണോമിക് ഡവലപ്‌മെന്റ് ബോർഡ് ഈ മാസം ഒമ്പതു മുതൽ 14 വരെ ഇന്ത്യയിൽ സന്ദർശനം നടത്തും. സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈൻ ഇ.ഡി.ബി ചീഫ് എക്‌സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫിന്റെ നേതൃത്വത്തിലാണ് സംഘം യാത്ര തിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ബഹ്റൈനിൽ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് സന്ദർശനത്തിനുള്ളത്. പ്രതിനിധി സംഘം മുംബൈ, ബംഗളൂരു, ചെന്നൈ നഗരങ്ങൾ സന്ദർശിക്കും. 2023ലെ കണക്കനുസരിച്ച് 10,900 കമ്പനികളും ഇന്ത്യൻ സംയുക്ത സംരംഭങ്ങളും ബഹ്‌റൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ോീാൈീ