കോട്ടയം പ്രവാസി ഫോറം ഓണാഘോഷം ‘നല്ലോണം 2024’സെപ്റ്റംബർ 27ന്


മനാമ: ബഹ്റൈനിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം പ്രവാസി ഫോറം ഓണാഘോഷം ‘നല്ലോണം 2024’സെപ്റ്റംബർ 27ന് കെ.സി.എ ഹാളിൽ നടക്കും. ബഹ്റൈനിലെ സാമൂഹിക രാഷ്ട്രീയ കലാമണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. പൂക്കളം, ക്ലാസിക്കൽ സംഗീത നൃത്ത പരിപാടികൾ, നാടൻ കലാരൂപങ്ങൾ, സാംസ്കാരിക പരിപാടികൾ, മത്സരങ്ങൾ, വിവിധ കലാകായിക പരിപാടികൾ, പരമ്പരാഗത ഓണസദ്യ എന്നിവ നടക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം സെഗയ സെന്ററിൽ നടന്നു. മുൻ പ്രസിഡന്‍റ് ബോബി പാറയിലും പ്രസിഡന്‍റ് സിജു പുന്നവേലിയും ബഹ്റൈനിലെ പ്ലഷർ റൈഡേഴ്സ് ഗ്രൂപ് ക്യാപ്റ്റൻ പ്രസാദ് കെ. മേനോന് പോസ്റ്റർ കൈമാറി ലോഗോ പ്രകാശനം ചെയതു.

യോഗത്തിൽ സിജു പുന്നവേലി അധ്യക്ഷത വഹിച്ചു. ബോബി പാറയിൽ മുഖ്യപ്രഭാഷണം നടത്തി. കൂടുതൽ വിവരങ്ങൾക്ക്: സിജു പുന്നവേലി +973 3311 2343, അനീഷ് ഗൗരി +973 3532 7457 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

zdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed