ഐ.വൈ.സി.സി ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി ഹമദ് ടൗൺ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.രാവിലെ എട്ടു മുതൽ 12 വരെയാണ് ക്യാമ്പ് . സംഘടന നടത്തുന്ന 44ആമത് മെഡിക്കൽ ക്യാമ്പാണിത്.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടറുടെ സേവനവും പത്തോളം പരിശോധനകളും  സൗജന്യമായി ലഭിക്കും. രജിസ്ട്രേഷന് 35682622 അല്ലെങ്കിൽ 35930418   എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ പ്രസിഡന്റ്‌ ടി.പി. വിജയൻ, സെക്രട്ടറി പി.എൻ. ഹരിശങ്കർ, ട്രഷറർ ശരത് കണ്ണൂർ എന്നിവർ അറിയിച്ചു.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed