ബഹ്റൈൻ കേരളീയ സമാജം മഹാരുചിമേള നാളെ


ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നാളെ ഉച്ചക്ക് രണ്ടു മണി മുതൽ ആരംഭിക്കും. കേരളത്തിലെ വിവിധ പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന രുചിമേളക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും സെലിബ്രിറ്റികളുമടക്കം പ്രദർശനം കാണാനെത്തുമെന്നും പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.

വിവിധ ഭക്ഷണ സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന മുപ്പതോളം സ്റ്റാളുകളുണ്ടാകുമെന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു. വെള്ളിയാഴ്ച രണ്ടു മുതൽ നടക്കുന്ന മഹാ രുചിമേളക്കിടയിൽ നിരവധി വിനോദ പരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. അവതാരകനും മജിഷ്യനുമായ രാജ് കലേഷ്
പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 39545643 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

്േെിം്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed