വേനലവധിക്ക് ശേഷം ബഹ്റൈനിൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തനമാരംഭിച്ചു
വേനലവധിക്ക് ശേഷം ബഹ്റൈനിൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തനമാരംഭിച്ചു. രണ്ടുമാസത്തെ അവധിക്കുശേഷം സ്കൂളിലേക്കെത്തിയ വിദ്യാർഥികളെ സ്‌കൂളുകളുടെ കവാടത്തിൽ അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് വിദ്യാർത്ഥികളെ എതിരേറ്റത്. സ്‌കൂൾ, കിന്റർഗാർട്ടൻ, നഴ്‌സറി എന്നിവിടങ്ങളിലായി ഏകദേശം 2,66,000 വിദ്യാർഥികളാണ് ക്ലാസ് മുറികളിലെത്തിയത്.
209 സർക്കാർ സ്കൂളുകളിലായി 1.55 ലക്ഷം വിദ്യാർഥികളുണ്ട്. 80 സ്വകാര്യ സ്കൂളുകളിൽ 90,000 പേരും കിന്റർഗാർട്ടനുകളിൽ 17,000 പേരും നഴ്സറികളിൽ 4000 കുട്ടികളും പഠനം ആരംഭിച്ചിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക്ക് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിപുലമായ റോഡ് സുരക്ഷാ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.
sdfs