457 തടവുകാർക്ക് പൊതു മാപ്പ് നൽകാൻ ബഹ്റൈൻ
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിവിധ കുറ്റകൃത്യങ്ങൾ ചെയ്ത 457 തടവുകാർക്ക് പൊതു മാപ്പ് നൽകി വിട്ടയക്കും.
സാമൂഹിക സഹവർത്തിത്വം പുലർത്താനായുള്ള ഹമദ് രാജാവിന്റെ പ്രതിബദ്ധതയുടെ തെളിവായാണ് ഇവർക്ക് പൊതുമാപ്പ് നൽകിയത്. പൊതുമാപ്പ് ലഭിച്ച് പുറത്ത് വരുന്നവരെ സമൂഹത്തിലേക്ക് ക്രിയാത്മകമായി ഉപയോഗിക്കാനും, രാജ്യ പുരോഗതിക്ക് വേണ്ടിയുള്ള സമഗ്ര വികസന പ്രക്രിയയിൽ പങ്കാളികളാക്കാനുമുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായി നടക്കും.
sadds