ഐ.സി.എഫ് മീലാദ് കാമ്പയിന് തുടക്കമായി


‘തിരുനബി:ജീവിതം ദർശനം’ എന്ന പ്രമേയത്തിൽ  ഒരുമാസം നീളുന്ന ഐ.സി.എഫ് മീലാദ് കാമ്പയിന് തുടക്കമായി. കാമ്പയിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ മൗലിദ് മജ്‍ലിസ്, സ്നേഹ സന്ദേശം, ജീനിയസ് ടോക്ക്,  മീലാദ് യൂത്ത് ഫെസ്റ്റ്, മാസ്റ്റർ മൈന്റ് പ്രോഗ്രാം, കാലിഗ്രഫി മത്സരം, നബി സ്നേഹ  പ്രഭാഷണങ്ങൾ, മദ്ഹുർറസൂൽ സമ്മേളനങ്ങൾ, മദ്റസ ഫെസ്റ്റ്, ഇന്റർനാഷനൽ മീലാദ് കോൺഫറൻസ് എന്നിവ നടക്കും. സെപ്റ്റംബർ 12ന് ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ സെൻട്രൽ തല മീലാദ് സമ്മേളനങ്ങൾ തുടങ്ങും.  13ന്  റഫ ഇന്ത്യൻ സ്കൂൾ, 14ന് ഹൂറ ചാരിറ്റി ഹാൾ,  15ന് ഉച്ചക്ക് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയം, രാത്രി മുഹറഖ്  ജംഇയ ഓഡിറ്റോറിയം എന്നിവിടങ്ങളിലും മീലാദ് കോൺഫൻസുകൾ നടക്കും. 

16ന് ഹമദ് ടൗൺ, 19ന് ഇസാ ടൗൺ,  20ന് മനാമ എന്നിവിടങ്ങളിലാണ്  റസൂൽ സമ്മേളങ്ങൾ നടക്കുക. പരിപാടികളിൽ താത്തൂർ ഇബ്രാഹീം സഖാഫി മുഖ്യാതിഥിയാകും.  കാമ്പയിന് സമാപനം കുറിച്ച് സെപ്റ്റംബർ  22ന് ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ  ഇന്റർനാഷനൽ മീലാദ് കോൺഫറൻസും ഐ.സി.എഫ് ബഹ്റൈൻ 45ാം വാർഷിക ഉദ്ഘാടനവും നടക്കും.  സമ്മേളനങ്ങളിൽ അറബി പ്രമുഖരും ദേശീയ നേതാക്കളും പണ്ഡിതരും സംബന്ധിക്കുമെന്നും,  കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവം’ ബഹ്റൈൻ എഡിഷൻ പ്രകാശനവും ചടങ്ങിൽ നടക്കുമെന്നും സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

article-image

ോേ്ോ്

You might also like

Most Viewed