ബഹ്റൈനിലെത്തുന്ന വിദേശതൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി


ബഹ്റൈനിലെത്തുന്ന വിദേശതൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. കണക്കുകൾ പ്രകാരം 2024 രണ്ടാം പാദം അവസാനത്തോടെ 6,31,763  സജീവ വർക്ക് പെർമിറ്റുകളാണ് ബഹ്റൈനിൽ നൽകിയിരിക്കുന്നത്.  കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6,08,411 ആയിരുന്നു. 3.8 ശതമാനത്തിന്റെ വാർഷിക വർധനയാണ് തൊഴിലാളികളുടെ എണ്ണത്തിലുണ്ടായത്. വർക്ക് പെർമിറ്റുകൾ മൊത്തത്തിൽ വർധിച്ചെങ്കിലും ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ പുതിയ തൊഴിൽ പെർമിറ്റുകളുടെ എണ്ണം അഞ്ചുശതമാനം കുറഞ്ഞതായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോർട്ടുകൾ പറയുന്നു. 33,740 ലേബർ പെർമിറ്റുകളാണ് ഈ കാലയളവിൽ നൽകിയത്. പുതിയ നിയമനം കുറയുന്നതിന്റെ സൂചനയാണിതെന്നും ഇവർ പറയുന്നു.

പുതിയ തൊഴിൽ വർക്ക് പെർമിറ്റുകളുടെ 54 ശതമാനം പത്തിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ്.  ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ  99,279 വിസകളാണ് പുതുക്കിയത്. വർക്ക് പെർമിറ്റ് അവസാനിപ്പിച്ച് പോകുന്നവരുടെ എണ്ണം ഇക്കാലയളവിൽ   23,778 ആയിരുന്നു. വിദേശ തൊഴിലാളികളിൽ 23 ശതമാനവും ജോലി ചെയ്യുന്നത്   നിർമാണ മേഖലയിലാണ്.  മൊത്തവ്യാപാര, ചില്ലറ വ്യാപാര മേഖല -20 ശതമാനം, താമസ, ഭക്ഷണ സേവന പ്രവർത്തനമേഖല -14 ശതമാനം എന്നിങ്ങനെയാണ് മറ്റുവിഭാഗങ്ങളിലെ പുതിയ തൊഴിൽ പെർമിറ്റുകൾ. 

article-image

esafesedf

You might also like

Most Viewed