അനധികൃത വഴിയോരക്കച്ചവടക്കാരെ നീക്കം ചെയ്തു
ലേബർ ക്യാമ്പുകൾക്ക് സമീപം താൽക്കാലിക കടകൾ സ്ഥാപിച്ച അനധികൃത വഴിയോരക്കച്ചവടക്കാരെ നീക്കം ചെയ്തു. സതേൺ മുനിസിപ്പാലിറ്റിയും സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റും സംയുക്തമായി റാസ് സുവേദിലാണ് ഇത് സംബന്ധിച്ച റെയ്ഡ് നടത്തിയത്. പഴങ്ങളും പച്ചക്കറികളും മത്സ്യവും കച്ചവടക്കാരിൽനിന്ന് പിടിച്ചെടുത്തു. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടി.
വർഷം മുഴുവൻ ഇത്തരം പരിശോധനകൾ നടത്തണമെന്ന് പ്രാദേശിക എംപിയായ ബദർ അൽ തമീമി എം.പി ആവശ്യപ്പെട്ടു.
dghdghdh