തൊഴിൽ, താമസ വിസ നിയമ ലംഘനം; 150 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ
തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 150 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ആഗസ്റ്റ് 25 മുതൽ 31 വരെ 1,820 തൊഴിൽ പരിശോധനകൾ നടത്തി. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 48 പേരെ പിടികൂടുകയും ചെയ്തു. 12 സംയുക്ത പരിശോധനാ കാമ്പയിനുകൾക്ക് പുറമെ, ക്യാപിറ്റൽ ഗവർണറേറ്റിൽ ഏഴ് കാമ്പയിനുകൾ നടന്നു.
മുഹറഖ് ഗവർണറേറ്റിൽ ഒന്ന്, നോർത്തേൺ ഗവർണറേറ്റിൽ മൂന്ന് , സതേൺ ഗവർണറേറ്റിൽ ഒന്ന് എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ നടത്തി. നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.
gkjgjk