ബഹ്റൈൻ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നീട്ടും
അടുത്ത വർഷം മുതൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള വേനൽക്കാല തൊഴിൽ നിരോധനം ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയായി നീട്ടാനുള്ള തീരുമാനമെടുത്ത് ബഹ്റൈൻ മന്ത്രിസഭായോഗം.
നിലവിൽ ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെയാണ് രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ഇത് പ്രകാരം ഉച്ചക്ക് 12 മണി മുതൽ നാലുവരെയാണ് ജോലിചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. 2007 മുതൽക്കാണ് രാജ്യത്ത് ഉച്ചവിശ്രമനിയമം നടപ്പിലാക്കി തുടങ്ങിയത്. നിയമം ലംഘിക്കുന്നവർക്ക് പിഴയോടൊപ്പം ജയിൽശിക്ഷയും നൽകിവരുന്നുണ്ട്.
ംമനമംന