എം.ടി. വാസുദേവൻ നായരുടെ 'മഹാസാഗരം' ഡിസംബർ മാസം ബഹ്റൈൻ പ്രതിഭ നാടക വേദി ബഹ്റൈൻ അവതരിപ്പിക്കും
ബഹറിൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് എം.ടി. വാസുദേവൻ നായരുടെ ജീവിതവും അദ്ദേഹത്തിന്റെ പന്ത്രണ്ട് രചനകളും കോർത്തിണക്കിയ 'മഹാസാഗരം' ഡിസംബർ മാസം ബഹ്റൈൻ പ്രതിഭ നാടക വേദി ബഹ്റൈൻ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അകാലത്തിൽ അന്തരിച്ച പ്രശാന്ത് നാരായണൻ അണിയിച്ചൊരുക്കിയ മഹാ സാഗരത്തിന്റെ നാടക ഭാഷ ഒരുക്കിയത് വി.ആർ. സുധീഷ് ആണ്.
അമ്പതിൽ പരം കലാകാരന്മാരെ അണിനിരത്തി അവതരിപ്പിക്കുന്ന നാടകം സംവിധാനം ചെയ്യുന്നത് വിനോദ് വി ദേവനാണ്. നാടകത്തിന്റെ ആദ്യ പോസ്റ്റർ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ നാടകത്തിന്റെ സംവിധായകൻ വിനോദ് വി ദേവന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, നാടകവേദി കൺവീനർ എൻ.കെ.അശോകൻ, പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്ത്, പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ. കെ. വീരമണി, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
െംിംെി