പ്രവാസി വെൽഫെയറിന്റെ ടീം വെൽകെയർ മുന്നൂറോളം തൊഴിലാളികൾക്ക് പ്രവാസി ആശ്വാസ് കിറ്റുകൾ നൽകി
കടുത്ത വേനൽചൂടിൽ പുറം ജോലികളിൽ ഏർപ്പെട്ടിരുന്ന മുന്നൂറോളം തൊഴിലാളികൾക്ക് ആശ്വാസവുമായി പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ ടീം വെൽകെയർ പഴവർഗങ്ങളും ജ്യൂസും വെള്ളവും അടങ്ങിയ പ്രവാസി ആശ്വാസ് കിറ്റുകൾ നൽകി.
മനാമ, ടുബ്ലി, ഖമീസ്, സനാബീസ് എന്നീ പ്രദേശങ്ങളിൽ ഗാർഡൻ, കൺസ്ട്രക്ഷൻ മേഖലകളിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്കാണ് കിറ്റുകൾ എത്തിച്ചു നൽകിയത്. മൊയ്തു തിരുവള്ളൂർ, ജോഷി ജോസഫ്, ഇർഷാദ് കോട്ടയം, ബഷീർ വൈക്കിലശ്ശേരി എന്നിവർ നേതൃത്വം നൽകി.
sdfsf