യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ബഹ്റൈൻ ബീറ്റ് ദ ഹീറ്റ് പരിപാടി നടത്തി
യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ബഹ്റൈൻ ബീറ്റ് ദ ഹീറ്റ് പരിപാടി നടത്തി. സൽമാനിയ, ഹൂറ, അദ്‌ലിയ ഉമൽ ഹാസം, മനാമ, റിഫ, ജുഫൈർ, തുബ്‍ലി തുടങ്ങിയയിടങ്ങളിലെ തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തു.
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സ്ഥാപകൻ സയ്യിദ് ഹനീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. യു.എൻ.ഐ.ബി വൈസ് പ്രസിഡന്റ് അനു ഷജിത്, സെക്രട്ടറി ലിതാ മറിയം, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ഹരി, ഷേർലി, അപർണ, സുജി, എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർമാരായ ആയ അർച്ചന, ഡോൺ എന്നിവർ പങ്കെടുത്തു.
sdfsdf