കൊല്ലം പ്രവാസി അസ്സോസിയേഷൻറെ 2024-2026 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
കൊല്ലം പ്രവാസി അസ്സോസിയേഷൻറെ 2024-2026 ലേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സമ്മേളനത്തിൽ വെച്ചു തിരഞ്ഞെടുത്തു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട 40 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ അനോജ് മാസ്റ്ററെ പ്രസിഡന്റ് ആയും പ്രശാന്ത് പ്രബുദ്ധനെ ജനറൽ സെക്രട്ടറിയായും മനോജ് ജമാൽ ട്രഷററായും തിരഞ്ഞെടുത്തു.
കോയിവിള മുഹമ്മദ് (വൈസ് പ്രസിഡന്റ്) രജീഷ് പട്ടാഴി, അനിൽ കുമാർ (സെക്രട്ടറിമാർ) കൃഷ്ണകുമാർ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റംഗങ്ങൾ. കെ.സി.എ ഹാളിൽ നടന്ന കെ.പി.എ മീറ്റ് 2024ൽ വച്ച് പുതിയ സെക്രെട്ടറിയേറ്റ് കമ്മിറ്റി അധികാരമേറ്റു. മുൻ ഭരണസമിതി അംഗങ്ങളെ ചടങ്ങിൽ വച്ച് മൊമെന്റോ നൽകി ആദരിച്ചു.
dfgdf