ബഹ്റൈനിലേയ്ക്കുള്ള കാർ ഇറക്കുമതി വർധിച്ചതായി കണക്കുകൾ


ബഹ്റൈനിലേയ്ക്കുള്ള കാർ ഇറക്കുമതി വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 19,402 വാഹനങ്ങളാണ് രാജ്യത്ത് ഇറക്കുമതി ചെയ്തതെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം സമാന കാലയളവിൽ 17,781 കാറുകളാണ് ഇറക്കുമതി ചെയ്തത്. 2019 മുതൽ കാർ ഇറക്കുമതിയിൽ രാജ്യത്ത് ക്രമാനുഗതമായ വർധനയുണ്ടായിട്ടുണ്ട്.

കഴിഞ്ഞ അഞ്ചര വർഷത്തിനിടെ ബഹ്‌റൈനിലേക്ക് മൊത്തം 1,87,501 വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്. 2019ൽ 37,614 കാറുകൾ ഇറക്കുമതി ചെയ്തതാണ് ഏറ്റവും ഉയർന്ന നിരക്ക്. കോവിഡ് മഹാമാരിക്ക് ശേഷം 2022 മുതൽക്കാണ് പിന്നീട് ഇറക്കുമതിയിൽ ക്രമാനുഗത വർധനവുണ്ടായത്. ഈ വർഷം ജനുവരിയിൽ മാത്രം 3116 കാറുകളാണ് ഇറക്കുമതി ചെയ്തത്. ഫെബ്രുവരിയിൽ 3661, മാർച്ച് -3593, ഏപ്രിൽ -2856, മേയ് -3031, ജൂൺ -314 എന്നിങ്ങനെയാണ് മറ്റു മാസങ്ങളിൽ വാഹനങ്ങൾ ഇറക്കുമതി ചെയ്തിരിക്കുന്നത്.

article-image

sdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed