വയനാട് ദുരന്തം; നിരാലംബരയ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി 4 ലക്ഷം രൂപ പ്രഖ്യാപിച്ച് എസ്എൻസിഎസ്


ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ബഹ്‌റൈൻ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച പ്രധാന ഉപവിഭാഗമായ ഗുരു സാന്ത്വനം ഉപദേശക സമിതിയുടെ 2024-25 കാലയളവിലേക്കുള്ള പ്രവർത്തന സമിതി ഉദ്ഘാടനം എസ്എൻസിഎസ് ഓഡിറ്റോറിയത്തിൽ വച്ച് യുനീക്കോ കമ്പനി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് മാനേജറും സാമൂഹ്യ പ്രവർത്തകനുമായ ജയശങ്കർ വിശ്വനാഥൻ നിർവഹിച്ചു. ഓരോരുത്തരും നമുക്ക് ചുറ്റുമുള്ള നിരാലംബ രായ ആളുകളെ സഹായിക്കാൻ മനസ്സുള്ളവരായി മാറാൻ അദ്ദേഹം അഭ്യർത്ഥിച്ചു. എസ് എൻ സി എസിന്റെ ഈ ഉദ്യമത്തിന് അദ്ദേഹം എല്ലാ ഭാവുകങ്ങളും നേർന്നു.

ഗുരുസാന്ത്വനം ജനറൽ കൺവീനർ ഷോബി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പ്രശാന്ത് കെ കെ സ്വാഗതപ്രസംഗം നടത്തി. എസ്എൻസിഎസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് എന്നിവർ ചടങ്ങിനു ആശംസകൾ അറിയിച്ചു സംസാരിച്ചു. എസ്എൻസിഎസ് പ്രവർത്തന സമിതിയുടെ ഭാഗമായി വയനാട് ദുരന്തത്തിൽ നിരാലംബരയ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം 4 ലക്ഷം രൂപ ചടങ്ങിൽ വച്ച് ചെയർമാൻ പ്രഖ്യാപിച്ചു. ഗുരുസാന്ത്വനം ജോയിന്റ് സെക്രട്ടറി സുരേഷ് ശിവാനന്ദൻ എല്ലാവർക്കും നന്ദി അറിയിച്ചു. അക്ഷര സജീവൻ മുഖ്യ അവതാരക ആയിരുന്നു. കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികളോടെ പൂർണമായി.

article-image

ോേ്ോ്

You might also like

Most Viewed