ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം നടത്തിയ അക്ഷരജ്യോതി മലയാള പഠന ക്ലാസ്സ് സമാപിച്ചു
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരജ്യോതി മലയാള പഠന ക്ലാസ്സിന്റെ സമാപന സമ്മേളനം ഓഗസ്റ്റ് 30 വെള്ളിയാഴ്ച വൈകിട്ട് 5:30നു നടത്തപ്പെട്ടു. യുവജനസഖ്യം പ്രസിഡന്റ് റവ. മാത്യു ചാക്കോ അധ്യക്ഷ പദവി അലങ്കരിച്ച ഈ സമ്മേളനത്തിൽ ബഹ്റൈൻ മലയാളീ സി. എസ്. ഐ ഇടവക വികാരി റവ മാത്യൂസ് ഡേവിഡ് മുഖ്യ അഥിതി ആയിരുന്നു. തുടർന്ന് അക്ഷരജ്യോതി പ്രധാന അദ്ധ്യാപകൻ ശ്രീ. സാമൂവൽ അനിയൻ ആശംസകൾ അറിയിച്ചു. യുവജന സഖ്യം സെക്രട്ടറിയും അക്ഷരജ്യോതി കൺവീനറുമായ ശ്രീ. ജെഫിൻ ഡാനി അലക്സ് നന്ദി രേഖപ്പെടുത്തി.
തുടർന്ന് കുട്ടികളുടെ വിവിധകളായ കലാപരിപാടികളിലൂടെ സമാപന സമ്മേളനം പരിസമാപ്തിയായി.
ോോ്ോ്േ