തണൽ ഭാരവാഹികൾ കൂടിക്കാഴ്ച്ച നടത്തി
ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ തണൽ - കണ്ണൂർ ചാപ്റ്റർ പ്രതിനിധി സിദ്ദീഖ് കണ്ണൂരുമായി തണൽ - ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ കൂടിക്കാഴ്ച്ച നടത്തി. ഡയാലിസിസ് സെന്റർ, സ്‌നേഹവീട്, പാരാപ്ലീജിയ യൂണിറ്റ്, ബ്രെയിൻ & സ്പൈൻ മെഡിസിറ്റി, ഡേ കെയർ സെന്റർ തുടങ്ങി കണ്ണൂരിൽ പ്രവർത്തിക്കുന്ന തണലിന്റെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് യോഗം വിലയിരുത്തി.
തണൽ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട് നജീബ് കടലായി, റഷീദ് മാഹി, ശ്രീജിത്ത് കണ്ണൂർ, എൻ. വി. സലിം, സിറാജ് മാമ്പ, സിയാദ് എന്നിവർ സന്നിഹിതരായിരുന്നു.
ോേ്ോേ്