ഐ.സി.എഫ്. ബഹ്റൈൻ 45ആം വർഷികം: പഴയ കാല പ്രവാസികളുടെ ഒത്തുചേരൽ ശ്രദ്ധേയമായി


ഐ.സി.എഫ്. ബഹ്റൈൻ 45ആം വാർഷികത്തിന് മുന്നോടിയായി മുൻ കാലങ്ങളിൽ ബഹ്റൈൻ കേരള സുന്നി ജമാഅത്ത്, ഭാരവാഹികളായും പ്രവർത്തകരായും പ്രവർത്തിച്ച  പഴയകാല പ്രവാസികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കാരന്തൂർ മർകസിൽ നടന്ന സംഗമം കട്ടിപ്പാറ അബൂബക്കർ മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ മർകസ് വൈസ് ചാൻസലർ ഡോ: ഹുസ്സൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.

മർകസ് ജനറൽ സിക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ അനുഗ്രഹ പ്രഭാഷണം നടത്തി. ടി. കെ. മുഹമ്മദ് ദ് ദാരിമി മടവൂർ അനുസ്മരണ പ്രഭാഷണവും ഒ എം. അബൂബകർ ഫൈസി സന്ദേശ പ്രഭാഷണവും നടത്തിയ സംഗമത്തിൽ എം. സി. അബ്ദുൾ കരീം ഹാജി, അബൂബക്കർ ലത്വീഫി,  മർ സൂഖ് സഅദി പാപ്പിനിശ്ശേരി, അശ്റഫ് ഹാജി ഇഞ്ചിക്കൽ , വി പി കെ അബൂബക്കർ ഹാജി, മുസ്ഥഫ.ഹാജി കണ്ണപുരം, കെ. സി. അബ്ദുൾ അസീസ് ദാരിമി, സലീം കീരങ്കൈ, എന്നിവർ  പ്രസംഗിച്ചു.  

article-image

േ്ിോ്ിേ

You might also like

Most Viewed