ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2024ൻറെ ഭാഗമായി പായസം മത്സരവും തിരുവാതിര കളിയും സംഘടിപ്പിച്ചു


സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി പായസം മത്സരവും തിരുവാതിര കളിയും സംഘടിപ്പിച്ചു. തങ്ക കുമാർ, സൗമ്യ സതീഷ്, അശ്വനി അരുൺ എന്നിവർ പായസമത്സരത്തിൽ വിജയികളായി. ഷെഫ് യു കെ ബാലൻ, മായ ഉദയകുമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ശുഭ അജിത്തിന്റെ നേതൃത്വത്തിൽ സൊസൈറ്റി വനിതവേദി പ്രവർത്തകർ സംഘടിപ്പിച്ച വർണ്ണാഭമായ തിരുവാതിരയും അരങ്ങേറി.ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു.

സൊസൈറ്റി സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും, എന്റർടൈൻമെന്റ് സെക്രട്ടറി ബിനുമോൻ നന്ദിയും രേഖപ്പെടുത്തി. ഓണോൽസവം 2024 ജനറൽ കൺവീനർ അജിത് പ്രസാദ് പരിപാടികൾ നിയന്ത്രിച്ചു. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ, അത്തപ്പൂക്കളം മത്സരം, കൈകൊട്ടിക്കളി, കുട്ടികളുടെ ഓണാഘോഷ പരിപാടികൾ, എന്നിവ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

article-image

േ്ിേ്ി

article-image

ോിാേി

You might also like

Most Viewed