കൊല്ലം പ്രവാസി അസോസിയേഷൻറെ രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനം കെ.പി.എ മീറ്റ്-2024
കൊല്ലം പ്രവാസി അസോസിയേഷൻറെ രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനം കെ.പി.എ മീറ്റ്-2024 കെ.സി.എ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു. പൊതു സമ്മേളനം കെ.പി.എ രക്ഷാധികാരിയും മുൻ ലോക കേരളാ സഭ അംഗവുമായിരുന്ന ബിജു മലയിൽ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ശൂരനാട് അസ്സോസിയേഷൻ പ്രസിഡന്റ് ഹരീഷ് നായർ, കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കെ.എം.സി.സി. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സാമൂഹ്യ പ്രവർത്തകരായ സെയ്ദ് ഹനീഫ്, ഷിബു പത്തനം തിട്ട, നൗഷാദ് മഞ്ഞപ്പാറ, സുനിൽ കുമാർ, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ,രാജ് കൃഷ്ണൻ, അനോജ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
രക്ഷാധികാരി ബിനോജ് മാത്യു കെ.പി.എ യുടെ വിളക്കു മരം എന്ന സുവനീറിൻറെ പ്രകാശനം റഹിം വാവകുഞ്ഞിനു നൽകി നിർവഹിച്ചു. തുടർന്ന് ബഹ്റൈനിൽ വിവിധ സ്കൂളുകളിൽ അദ്ധ്യാപകരായി സേവനം അനുഷ്‌ടിക്കുന്ന 20 ഓളം കൊല്ലം പ്രവാസികളെ വേദിയിൽ ആദരിച്ചു. സൃഷ്ടി ഗായകരുടെ നേതൃത്വത്തിൽ നടന്ന ഗാന സന്ധ്യയും കെപിഎ ചിൽഡ്രൻസ് പാർലമെന്റ് കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും ആഘോഷപരിപാടികൾക്ക് മികവേകി.
േിീേ്ി
േ്ിേ്ി