‘സമാധാനപരമായ സഹവർത്തിത്വത്തിൽ നേതൃത്വം’; കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോ എക്സിസ്റ്റൻസും ഹയർ കമ്മിറ്റി ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയും കരാർ ഒപ്പുവെച്ചു


‘സമാധാനപരമായ സഹവർത്തിത്വത്തിൽ നേതൃത്വം’എന്ന പരിപാടി ആരംഭിക്കുന്നതിനായി കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോ എക്സിസ്റ്റൻസും ഹയർ കമ്മിറ്റി ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയും  കരാർ ഒപ്പുവെച്ചു. മതപരവും സാംസ്കാരികവുമായ സംവാദം, സംഘർഷ പരിഹാരം എന്നിവയടക്കം മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് യുവാക്കളെ സജ്ജരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ പരിശീലനങ്ങളും കോഴ്‌സുകളും ഉൾപ്പെടുന്നതാണ് ഈ പദ്ധതി. 

ഇത് സംബന്ധിച്ച പരിപാടിയിൽ  കെ.എച്ച്.ജി.സി ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും  എച്ച്‌.സി.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. ഖാലിദ് ഗാനേം അൽ ഗൈത്തും പങ്കെടുത്തു.  100 യുവനേതാക്കളെ നാലുവർഷത്തേക്ക് പരിശീലിപ്പിക്കാനാണ് പദ്ധതി.

article-image

erewr

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed