ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവിൽ നവംബർ മൂന്നുമുതൽ ഏഴുവരെ


ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവിലിന്റെ നാലാം പതിപ്പ് നവംബർ മൂന്നുമുതൽ ഏഴുവരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. 23 അറബ് രാജ്യങ്ങളിൽനിന്നുള്ള 89 ഹ്രസ്വചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.  ആകെ  481 എൻട്രികളാണ് ലഭിച്ചിരുന്നത്. ബഹ്‌റൈനി എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഡോ. പർവീൻ ഹബീബിന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിയത്. സൗദി ഡയറക്ടർ റീം അൽ ബയാത്ത്, ഡോ. ഹകീം ജുമാ, എമിറാത്തി ഡയറക്ടർ നവാഫ് അൽ ജനാഹി എന്നിവരായിരുന്നു മറ്റു  ജൂറി അംഗങ്ങൾ. ബഹ്‌റൈൻ ഫിലിം ക്ലബുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.

ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ ഫിലിം ഫെസ്റ്റിവലിൽ ഷോർട്ട് ആഖ്യാന ചിത്രങ്ങൾ, ഷോർട്ട് ഡോക്യുമെന്ററികൾ, ആനിമേഷൻ സിനിമകൾ, ബഹ്‌റൈൻ സിനിമകൾ, സ്റ്റുഡന്റ് ഫിലിമുകൾ എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളിലായാണ് ഔദ്യോഗിക മത്സരം നടക്കുന്നത്. എൻട്രികളിൽ 43 ഫിക്ഷൻ സിനിമകൾ, 25 ഡോക്യുമെന്ററികൾ, 10 സ്റ്റുഡന്റ് ഫിലിമുകൾ, ആറ് ആനിമേഷൻ സിനിമകൾ, അഞ്ച് ബഹ്‌റൈൻ സിനിമകൾ എന്നിവയാണ് ഉൾപ്പെടുന്നത്. 

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed