ഐ.വൈ.സി.സി ഗുദൈബിയ - ഹൂറ ഏരിയ കൺവെൻഷനും, രാജീവ് ഗാന്ധി ജന്മദിനാഘോഷവും സംഘടിപ്പിച്ചു


മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി ബഹ്‌റൈൻ ), ഗുദൈബിയ ഹൂറ ഏരിയ കമ്മിറ്റിയുടെ ഏരിയ കൺവെൻഷനും, മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജന്മദിനാഘോഷങ്ങളും സദ്ഭാവന ദിവസ് എന്ന പേരിൽ വളരെ വിപുലമായി സംഘടിപ്പിച്ചു. വയനാട്ടിൽ സംഭവിച്ച ഉരുൾ പൊട്ടലിലും,മലയിടിച്ചിലും ജീവൻ നഷ്ടപെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിന് ഗുദൈബിയ - ഹൂറ ഏരിയ സെക്രട്ടറി സൈജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ്‌ സജിൽ കുമാറിന്റെ അധ്യക്ഷതയിൽ

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ദേശീയ കമ്മിറ്റിയുടെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. സാമൂഹിക നന്മക്ക് സമർപ്പിത യുവത്വമെന്ന സംഘടന ആപ്ത വാക്യം മുറുകെ പിടിച്ചു, സഹജീവി സ്നേഹത്തിലൂന്നിയ പ്രവർത്തനങ്ങൾ നടത്താൻ ഓരോ ഐ.വൈ.സി.സി പ്രവർത്തകനും തയ്യാറാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഐ.വൈ.സി.സി ദേശീയ കമ്മിറ്റിയുടെ വയനാട് അതിജീവന പദ്ധതികൾക്ക് ഏരിയ കമ്മിറ്റിയുടെ പിന്തുണ ദേശീയ പ്രസിഡന്റ്‌ അഭ്യർത്ഥിച്ചു.
ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റ്‌ ജിതിൻ പരിയാരം, വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, മുഹമ്മദ്‌ ജസീൽ, സ്റ്റെഫി സാബു, ജയഫർ അലി ,അൻസാർ ടി.ഇ, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളായ റാസിബ് വേളം, മണികണ്ഠൻ ചന്ദ്രോത്ത്, വിജയൻ ടി.പി, നിതിൻ ചെറിയാൻ, ഷമീർ അലി, തസ്ലീം, അഷ്‌റഫ്‌, റജാസ്, ഷാഫി വയനാട്, രജീഷ്, പ്രമീജ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

article-image

sasd

article-image

sdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed