ഐ.സി. എഫ്. ബഹ്റൈൻ 45ആം വാർഷികം: പോസ്റ്റർ പ്രകാശനം ചെയ്തു


മനാമ: പ്രവാസത്തിന്റെ അഭയം എന്ന ശീർഷകത്തിൽ ബഹ്‌റൈൻ സാമൂഹിക രംഗത്ത് നാലരപ്പതിറ്റാണ്ട് പൂർത്തിയാക്കിയ ഐ.സി. എഫ്.ന്റെ 45 -ാം വാർഷിക ഉദ്ഘാടന സമ്മേളന പ്രചരണങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഇന്റർ നാഷനൽ മീലാദ് കോൺഫ്രൻസും സപ്തംബർ 22 ഞായറാഴച വൈകീട്ട് ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത് '

ഐ.സി. എഫ്. ബഹ്റൈൻ നാഷനൽ കമ്മിറ്റിക്ക് കീഴിലായി 8 സെൻട്രൽ കമ്മിറ്റികളും 42 യൂനിറ്റ് ഘടകങ്ങളും പ്രവർത്തന രംഗത്ത് സജീവമാണ്. ദഅവാ, എജുക്കേഷൻ, വെൽഫെയർ & സർവീസ്, പബ്ലിക്കേഷൻ , അഡ്മിൻ & പബ്ലിക് റിലേഷൻ, ഓർഗനൈസേഷൻ എന്നീ സമിതികളാണ് പ്രവർത്തന പദ്ധതികൾക്ക് നേതൃത്വം നൽകുന്നു.

മുഹറഖ് സുന്നി സെന്ററിൽ സ്വാഗത സംഘം ചെയർമാൻ അബ്ദുൾ ഹകീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. . സ്വാഗത സംഘം ജനറൽ കൺവീനർ ഷാനവാസ് മദനി, ഭാരവാഹികളായ ഷംസു പൂക്കയിൽ, അബ്ദുസ്സമദ് കാക്കടവ്, സലാം പെരുവയൽ,, മുഹമ്മദ് കോമത്ത് ഷഫീക്ക് കെ. പി എന്നിവർ സംബന്ധിച്ചു.

article-image

േിീേി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed