കാസർകോട് ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 20ന്


മനാമ: ബഹ്‌റൈനിലെ കാസർകോട് നിവാസികളുടെ കൂട്ടായ്മയായ കാസർകോട് ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം ‘ഉണ്ണിരാജിന് ഒപ്പരം’' സെപ്റ്റംബർ 20 ന് ബി.എം.സിയിൽ നടക്കും. ചലച്ചിത്രതാരവുംകാസർകോട് സ്വദേശിയുമായ മറിമായം ഫെയിം ഉണ്ണിരാജ് മുഖ്യാതിഥിയായിരിക്കും. ഓണസദ്യ,അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ നടക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം മനാമ കെ.സിറ്റി ബിസിനസ് സെന്ററിൽ നടന്നു. പ്രസിഡണ്ട് രാജേഷ് കോടോത്ത് ഷാഫി പാറക്കട്ട ,സലിം തളങ്കര എന്നിവർക്ക് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു.

ട്രഷറർ നാസർ ടെക്‌സിം, ജോ. സെക്രട്ടറി മണി മാങ്ങാട്, എന്റർടെയിന്റ്മെന്റ് സെക്രട്ടറി ഹാരിസ് ഉളിയത്തടുക്ക, മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ സുരേഷ് പൂണ്ടൂർ, അബ്ദുൾ റഹ്മാൻ, അഷ്‌റഫ് മാളി, ആഘോഷക്കമ്മിറ്റി അംഗങ്ങളായ മണി കണ്ഠൻ, രതീഷ്, വനിതാവിഭാഗം അംഗങ്ങളായ അജിതാ രാജേഷ്, ഷംഷാദ് അബ്ദുൽറഹ്മാൻ എന്നിവരും സംബന്ധിച്ചു. ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതവും മണികണ്ഠൻ മാങ്ങാട് നന്ദിയും പറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണത്തോടനുബന്ധിച്ചുള്ള ഭക്ഷ്യമേളയിൽ ‘നമ്മൾ കാസ്രോട്ട്കാർ’ എന്ന പേരിൽ ഫുഡ് സ്റ്റാൾ നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

article-image

jfhjhfh

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed