സംരക്ഷിത പ്രദേശത്തുനിന്ന് ഞണ്ടുകളെ പിടിച്ച രണ്ട് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ


മനാമ: സംരക്ഷിത പ്രദേശത്തുനിന്ന് ഞണ്ടുകളെ പിടിച്ച രണ്ട് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു. സംരക്ഷിത സമുദ്രമേഖലയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതിനിടെയാണ് ഇവർ പിടിയിലായതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവരുടെ കൈവശം ഏകദേശം 140 കിലോഗ്രാം ഞണ്ടുകളും 25 ഞണ്ട് കെണികളും ഉണ്ടായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം തുടങ്ങി. പ്രതികളെ ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത തെളിവുകൾ ഹാജരാക്കുകയും ചെയ്തു.

കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വിട്ടു. അനധികൃത മത്സ്യബന്ധനത്തിന് ഉപയോഗിച്ച ബോട്ട് പിടിച്ചെടുത്തു. ഇവരിൽനിന്ന് പിടിച്ചെടുത്ത ഞണ്ടുകൾ ലേലം ചെയ്യും. സമുദ്രജീവി സംരക്ഷണത്തിന് ബഹ്‌റൈൻ നിയമനിർമാണം നടത്തിയിട്ടുണ്ടെന്ന് മന്ത്രാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കുമുള്ള പബ്ലിക് പ്രോസിക്യൂഷൻ മേധാവി പറഞ്ഞു.

article-image

sdfdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed