" വയനാടിന് ഒരു ഡോളർ " എന്ന ക്യാമ്പയിനിൽ അണിചേർന്നു കൊണ്ട് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ


വയനാടിന് കൈത്താങ്ങാകാൻ മലയാളം മിഷൻ ലോകവ്യാപകമായി നടത്തിയ " വയനാടിന് ഒരു ഡോളർ " എന്ന ക്യാമ്പയിനിൽ അണിചേർന്നു കൊണ്ട് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ 1, 26000 രൂപ നല്കി. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളിലെ പ്രവാസി വിദ്യാർഥികളുടെയും അധ്യാപകരുടെയും ഭാരവാഹികളുടെയും സഹകരണത്തോടെ സമാഹരിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ബഹ്റൈൻ ചാപ്റ്ററിലെ ഏറ്റവും കൂടുതൽ കുട്ടികൾ മാതൃഭാഷാ പഠനം നടത്തുന്ന ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയോടൊപ്പം ശ്രീ നാരായണ കൾച്ചറൽ അസോസ്സിയേഷൻ, ബഹ്റൈൻ പ്രതിഭ, പ്രവാസി ഗൈഡൻസ് ഫോറം, വ്യാസ ഗോകുലം, ഗുരുദേവസോഷ്യൽ സൊസൈറ്റി, ദിശ സെൻറർ, ഫ്രണ്ട്സ് അസ്സോസിയേഷൻ, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസ്സോസിയേഷൻ എന്നീ സംഘടനകൾക്കു കീഴിലെ മലയാളം പാഠശാലകളിലെ പഠിതാക്കളാണ് ക്യാമ്പയിനിൽ പങ്കെടുത്തത്. ആഗോളതലത്തിൽ വിവിധ ചാപ്റ്ററുകളിൽ നിന്നായി അരക്കോടി രൂപയാണ് മലയാളം മിഷൻ സമാഹരിച്ചത്.

article-image

xcvxvc

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed