കെ.എം.സി.സി ബഹ്റൈൻ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു


കെ.എം.സി.സി ബഹ്റൈൻ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ 2024-27 കാലയളവിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്കർ വടകര അധ്യക്ഷത വഹിച്ച യോഗം  കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഇസ്ഹാഖ് വില്ല്യപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി  സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അസ്‌ലം വടകരയെ  നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. മുസ്തഫ കരുവാണ്ടി, അഷറഫ് തോടന്നൂർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അലി ഒഞ്ചിയം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷൈജൽ നരിക്കോത്ത് കണക്കുകളും അവതരിപ്പിച്ചു. കാരുണ്യ പ്രവർത്തനങ്ങൾ അടക്കം 25 ലക്ഷം രൂപയുടെ വരവു ചെലവ് കണക്കുകളും കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. ഷഹീർ വില്ല്യപ്പള്ളി, ഫൈസൽ തോലേരി, മുനീർ പിലാകൂൽ എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അലി ഒഞ്ചിയം സ്വാഗതവും റഫീഖ് പുളികൂൽ നന്ദിയും പറഞ്ഞു. 

പുതിയ പ്രസിഡന്റായി അഷ്‌കർ വടകരയെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അലി ഒഞ്ചിയം (ജനറൽ സെക്രട്ടറി), റഫീഖ് പുളിക്കൂൽ (ട്രഷറർ.), ഹാഫിസ് വള്ളിക്കാട് (ഓർഗനൈസിങ് സെക്രട്ടറി.), ഹുസൈൻ വടകര, അൻവർ മൊയ്തു വടകര, ഷൈജൽ നരിക്കോത്ത്, മൊയ്തു കല്ലിയോട്ട്, ഹനീഫ വെള്ളിക്കുളങ്ങര (വൈസ്. പ്രസിഡണ്ടുമാർ), ഫൈസൽ മടപ്പള്ളി, ഫാസിൽ അഴിയൂർ, നവാസ് മുതുവനക്കണ്ടി, മുനീർ കുറുങ്ങോട്ട്, ഫൈസൽ.വി.പി.സി (സെക്രട്ടറിമാർ.) 

article-image

sdfsfsf

You might also like

Most Viewed