കുട്ടികളുടെ അവകാശ സംരക്ഷണം; ജനീവയിൽ നടന്ന ഇന്ററാക്ടിവ് ഡയലോഗ് സെഷനിൽ ബഹ്റൈൻ പ്രതിനിധി സംഘം പങ്കെടുത്തു
കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ജനീവയിൽ നടന്ന ഇന്ററാക്ടിവ് ഡയലോഗ് സെഷനിൽ ബഹ്റൈൻ പ്രതിനിധി സംഘം പങ്കെടുത്തു. സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹ്മദ് ഖലാഫ് അൽ അസ്ഫൂർ ബഹ്റൈൻ പ്രതിനിധിസംഘത്തെ നയിച്ചു. കുട്ടികളുടെ അവകാശങ്ങൾ, സായുധ സംഘട്ടനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം, കുട്ടികളുടെ വിൽപന, ബാലവേശ്യാവൃത്തി, ചൈൽഡ് പോണോഗ്രഫി എന്നീ വിഷയങ്ങൾ സമ്മേളനം ഗൗരവമായി ചർച്ച ചെയ്തു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ബഹ്റൈനുള്ള പ്രതിബദ്ധത മന്ത്രി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ നടപ്പാക്കാനും രാജ്യം സ്വീകരിച്ച നടപടികൾ അദ്ദേഹം വ്യക്തമാക്കി.
sdfdsf