ബഹ്റൈനിലെ നാഷനൽ ഓഡിറ്റ് ഓഫിസും ഇന്ത്യയുടെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫിസും പരസ്പര സഹകരണ ത്തിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു


ബഹ്റൈനിലെ നാഷനൽ ഓഡിറ്റ് ഓഫിസും  ഇന്ത്യയുടെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫിസും പരസ്പര സഹകരണത്തിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു. എൻ.എ.ഒ ഓഡിറ്റർ ജനറൽ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫയും ഇന്ത്യ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഗിരീഷ് ചന്ദ്ര മുർമുവുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള  സഹകരണം വർധിപ്പിക്കുക, ഓഡിറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവും കൈമാറുക, ജീവനക്കാരുടെ പ്രഫഷനൽ വൈദഗ്ധ്യം വികസിപ്പിക്കുക എന്നിവയാണ് സഹകരണം വഴി ലക്ഷ്യമിടുന്നത്.   

പ്രാദേശിക, അന്തർദേശീയ സുപ്രീം ഓഡിറ്റ് സ്ഥാപനങ്ങളുമായുള്ള  യോഗങ്ങൾ ഏകോപിപ്പിക്കാനും, സി.എ.ജിയുടെ സ്ഥാപനങ്ങൾ നടത്തുന്ന പരിശീലന പരിപാടികളിൽ എൻ.എ.ഒ ജീവനക്കാർക്ക് പരിശീലന അവസരങ്ങൾ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.    

article-image

sdfsf

You might also like

Most Viewed