ബഹ്റൈൻ കിരീടാവകാശി ബ്രിട്ടൻ സന്ദർശിച്ചു


ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബ്രിട്ടൻ സന്ദർശിച്ചു. 200ലധികം വർഷമായി നിലനിൽക്കുന്ന ശക്തമായ ബന്ധം കൂടുതൽ മേഖലകളിലേക്ക് വളരുന്നത് സന്തോഷകരമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി നടത്തിയ കൂടിക്കാഴ്ചയിൽ കിരീടാവകാശി വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആസ്ഥാനമായ ഡൗണിങ് സ്ട്രീറ്റ് 10ൽ നടന്ന കൂടിക്കാഴ്ചയിലും ചർച്ചയിലും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും ബന്ധങ്ങൾ ശക്തമാക്കുന്നതിനുമുള്ള ആശയങ്ങൾ പങ്കുവെച്ചു.

മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അറബ് മേഖലയിലെ സമാധാന വഴികളും
ഇരുവരും ചർച്ച ചെയ്തു. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ബ്രിട്ടനിലെ ബഹ്റൈൻ അംബാസഡർ ശൈഖ് ഫവാസ് ബിൻ മുഹമ്മദ് ആൽ ഖലീഫ, പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടർ ഹമദ് ബിൻ യഅ്ഖൂബ് അൽ മഹ്മീദ് എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

article-image

sdfsfdf

You might also like

Most Viewed