തിരുവല്ലഓണം 2024


ഓണാഘോഷം 2024-ൻ്റെ ഭാഗമായുള്ള സ്വാഗത കൂപ്പൺ വിതരണോദ്ഘാടനം ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല പ്രസിഡൻ്റ് ശ്രീ റോബി ജോർജ്ജ്, ശ്രീ നെൽജിൻ നെപ്പോളിയന് ആദ്യ കൂപ്പൺ നൽകി നിർവഹിച്ചു.

ഓണാഘോഷ കൺവീനർ ശ്രീ മാത്യു പാലിയക്കര, വൈസ് പ്രസിഡൻ്റ് ശ്രീ ബ്ലസ്സൻ മാത്യു, ജനറൽ സെക്രട്ടറി ശ്രീ അനിൽ തിരുവല്ല, മെമ്പർഷിപ്പ് സെക്രട്ടറി ശ്രീ മനോജ് മാത്യു, എന്റർടൈൻമെന്റ് ആൻഡ് വെൽഫെയർ സെക്രട്ടറി ശ്രീ മനോജ് ശങ്കരൻ, ജനറൽ കൺവീനർ ശ്രീ ജെയിംസ് ഫിലിപ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫ്രണ്ട്‌സ് അസ്സോസിയേഷൻ ഓഫ് തിരുവല്ലയുടെ ഓണാഘോഷം വിവിധയിനം ഓണക്കളികളും, കലാപരിപാടികളും അതോടൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടി മുഹറഖിൽ ഉള്ള റാഷിദ് അൽ സയാനി ഓഡിറ്റോറിയത്തിൽ വെച്ച് *September 20 (വെള്ളിയാഴ്ച) നടത്തപ്പെടും.

article-image

RFFGDDFR

You might also like

Most Viewed