അൽ ഹിദായ സെന്റർ മദ്രസ്സകൾ പുനരാരംഭിക്കും


മനാമ: അൽ ഹിദായ സെന്റര് മലയാള വിഭാഗത്തിന് കീഴിൽ ഹിദ്ദിൽ പ്രവർത്തിക്കുന്ന മദ്രസ്സകൾ 2024-25 വർഷത്തേക്ക് പ്രവർത്തന സജ്ജമായതായി ഭാരവാഹികൾ അറിയിച്ചു. പുതു തലമുറയെ മതബോധവും സമൂഹത്തിന് പ്രയോജനമുള്ളവരുമാക്കി മാറ്റാനുതകുന്ന പഠന രീതികളുമായി വർഷങ്ങളായി നടന്നുവരുന്ന മദ്രസ്സ പ്രവർത്തന പ്രാവീണ്യം നേടിയ പ്രിൻസിപ്പലും ഏഴോളം അദ്ധ്യാപികമാരും ചേർന്നാണ് നിയന്ത്രിക്കുന്നത്. വെള്ളി, ശനി എന്നീ ദിവസങ്ങളിൽ നടക്കുന്ന ഓൺ ലൈൻ ക്ലാസ്സുകൾ 30 ആഗസ്റ്റിനും, തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിൽ നടക്കുന്ന ഓഫ് ലൈൻ ക്ലാസ്സുകൾ 2 സെപ്റ്റംബറിനും തുറന്ന് പ്രവർത്തനം ആരംഭിക്കും.

വിശദവിവരങ്ങൾക്ക് 3688 4541, 3366 1404, 3308 6063 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. രെജിസ്ട്രേഷന് "https://forms.gle/bPczYE9xfeXd3f678" എന്ന ലിങ്ക് ഉപയോഗപ്പെടുത്തേണ്ടതാണ്.

article-image

DEFRSWDSFSDEWA

You might also like

Most Viewed