വിദ്യാർഥിക്ക് മയക്കുമരുന്ന് ചേർത്ത ഇ-സിഗരറ്റ് നൽകിയ 30കാരന് അഞ്ചുവർഷം തടവ്
15കാരനായ വിദ്യാർഥിയെ മയക്കുമരുന്ന് ചേർത്ത ഇ-സിഗരറ്റ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച 30കാരന് അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി. മകന്റെ അസ്വാഭാവികമായ പെരുമാറ്റവും പൊരുത്തമില്ലാത്ത സംസാരവും ശ്രദ്ധയിൽപെട്ട കുട്ടിയുടെ മാതാവ് സൽമാനിയ ആശുപത്രിയിലെത്തിച്ച് ചികിത്സക്ക് വിധേയനാക്കിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിന് മകനെ പ്രേരിപ്പിച്ചതാണെന്ന് കണ്ടെത്തി മാതാവ് പരാതി നൽകിയതോടെയാണ് പ്രതി പിടിയിലായത്. ഇ-സിഗരറ്റിൽ മയക്കുമരുന്ന് ചേർക്കുന്നതെങ്ങനെ എന്ന് കാണിക്കുന്ന വിഡിയോ കുട്ടിയുടെ ഫോണിൽനിന്ന് മാതാവ് കണ്ടെത്തിയിരുന്നു. ഈ വിഡിയോയും പ്രതിയും കുട്ടിയും തമ്മിലുള്ള സംഭാഷണവും കേസിന് തെളിവുകളായി മാറുകയും ചെയ്തു.
EW45TETTEERRE