ഐ.വൈ.സി.സി ബഹ്‌റൈൻ 2024 -2025 ; സദ്ഭാവന ദിവസ്’ നാളെ


ഐ.വൈ.സി.സി ബഹ്‌റൈൻ 2024 -2025 ഏരിയ കൺവെൻഷനുകൾക്ക് തുടക്കം കുറിച്ചുള്ള മൂന്നാമത്തെ ഏരിയ കൺവെൻഷനും രാജീവ്‌ ഗാന്ധി ജന്മദിനാഘോഷവും ഗുദൈബിയ -ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സദ്ഭാവന ദിവസ്’ എന്ന പേരിൽ നാളെ നടക്കും. ഗുദൈബിയ ചായക്കട റെസ്റ്റാറന്റ് ഹാളിൽവെച്ച് നാളെ വൈകീട്ട് 7.30നാണ് പരിപാടി ആരംഭിക്കുന്നത്. പുതിയ അംഗങ്ങൾക്കുള്ള മെംബർഷിപ് വിതരണവും ഇതോടൊപ്പം നടക്കുമെന്ന് ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ്‌ -സജിൽ കുമാർ, സെക്രട്ടറി -സൈജു സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39162524 അല്ലെങ്കിൽ 37790277 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

EGRTDERREER

You might also like

Most Viewed