ദാറു ഈമാന്‍ കേരള മദ്രസകള്‍ സെപ്റ്റംബര്‍ ആറിന് പുനരാരംഭിക്കുന്നു.


ദാറുൽ ഈമാന്‍ കേരള മദ്രസകള്‍ വേനലവധിക്ക് ശേഷം സെപ്റ്റംബര്‍ ആറ് മുതല്‍ പുനരാരംഭിക്കും. മനാമ, പഴയ ഇബ്‌നു ഹൈതം സ്‌കൂളിലും വെസ്റ്റ് റിഫ ദിശ സെന്ററിലുമായി നടത്തി വരുന്ന മദ്രസയിൽ കെ.ജി. മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലേക്ക് 4 വയസ്സ് മുതലുള്ള ഏതാനും വിദ്യാര്‍ഥികള്‍ക്ക് കൂടി അഡ്മിഷന്‍ നല്‍കുമെന്ന് അധികൃതർ അറിയിച്ചു. മാതൃ ഭാഷയിൽ മത പഠനം, ഖുർആൻ പാരായണത്തിന് പ്രത്യേക ശ്രദ്ധ, അറബി ഭാഷക്ക് ഊന്നൽ, കാലികവും ശാസ്ത്രീയവുമായ സിലബസ്, പരിശീലനം ലഭിച്ച അധ്യാപകർ, സൗകര്യമുള്ള കാമ്പസ്, ബഹ്‌റൈൻ്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം എന്നിവയാണ് ദാറുൽ ഈമാൻ മദ്രസകൾ വാഗ്ധാനം ചെയ്യുന്നത്. അഡ്മിഷനും കൂടുത വിവരങ്ങള്‍ക്കും 36513453 അല്ലെങ്കിൽ 34026136 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

ASADSCASDASSA

You might also like

Most Viewed