നിയമങ്ങൾ ലംഘനം; 181 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ
തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 181 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ഓഗസ്റ്റ് 18 മുതൽ 24 വരെ കാലയളവിൽ 1,714 പരിശോധനകൾ നടത്തി. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 45 പേരെ പിടികൂടി. 12 സംയുക്ത പരിശോധന കാമ്പയ്നുകൾ നടത്തി. ഇതിനു പുറമേ, ക്യാപിറ്റൽ ഗവർണറേറ്റിൽ ഏഴും മുഹറഖ് ഗവർണറേറ്റിൽ ഒന്നും നോർത്തേൺ ഗവർണറേറ്റിൽ രണ്ടും സതേൺ ഗവർണറേറ്റിൽ രണ്ടും കാമ്പയിനുകളും നടത്തി.
ദേശീയ, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ്, പോലീസ് ഡയറക്ടറേറ്റ്, ജനറൽ ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റീവ് സെൻസിങ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ കാമ്പയിനിൽ പങ്കെടുത്തു. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.
asdad