സർക്കാർ ആശുപത്രികളിലെ മൂന്ന് മെഡിക്കൽ സ്പെഷാലിറ്റികൾക്ക് കൂടി സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷാലിറ്റിയുടെ അംഗീകാരം
സർക്കാർ ആശുപത്രികളിലെ മൂന്ന് മെഡിക്കൽ സ്പെഷാലിറ്റികൾക്ക് കൂടി സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷാലിറ്റിയുടെ അംഗീകാരം. നേരത്തെ 13 സ്പെഷ്യലിസ്റ്റ് പ്രോഗ്രാമുകൾക്ക് അംഗീകാരം ലഭിച്ചിരുന്നു.ഇതോടെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കുന്ന വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങളായി സർക്കാർ ആശുപത്രികൾ മാറിയതായി ഗവർമെൻറ് ഹോസ്പിറ്റൽസ് അതോറിറ്റി അറിയിച്ചു.
രാജ്യത്ത് മെച്ചപ്പെട്ട ചികിൽസാ, ആരോഗ്യ പരിചരണങ്ങൾ നൽകുന്നതിനുളള ശ്രമം ശക്തിപ്പെടുത്തുകയും കഴിവുറ്റ മനുഷ്യ വിഭവശേഷിയെ ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
wers