ബഹ്റൈൻ ഐ.സി.എഫ്. 45-ാo വാർഷികം വിപുലമായ പദ്ധതികളോടെ ആഘോഷിക്കുന്നു


ബഹ്റൈൻ ഐ.സി.എഫ്. 45-ാo വാർഷികം വിപുലമായ പദ്ധതികളോടെ ആഘോഷിക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷിക പരിപാടികളുടെ ഉദ്ഘാടനവും ഇന്റർ നാഷണൽ മീലാദ് കോൺഫ്രൻസും സപ്തംബർ 22 ന് നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് സയ്യിദ് ബാഫഖി കോയ തങ്ങൾ, ഹസ്സാൻ മുഹമ്മദ്‌ ഹുസൈൻ മദനി, കെ.സി. സൈനുദ്ധീൻ സഖാഫി, അഡ്വ: എം.സി. അബ്ദുൽ കരീം, കെ. പി. മുസ്ഥഫ ഹാജി, സുലൈമാൻ ഹാജി, ഉസ്മാൻ സഖാഫി, അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ, മമ്മൂട്ടി മുസ്‌ലിയാർ, പി വി അബ്ദുല്ല ഹാജി എന്നിവർ രക്ഷാധികാരികളായി 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.

ഭാരവാഹികളായി അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ചെയർമാൻ), സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, മുഹ്സിൻ മുഹമ്മദ് ഹുസ്സൈൻ മദനി, അബ്ദുസ്സലാം മുസ്ല്യാർ, അബ്ദുറസാഖ് ഹാജി ഇടിയങ്ങര, സി എച്ച് അഷ്റഫ് ഹാജി (വൈസ് ചെയർമാന്മാർ), ഷാനവാസ് മദനി (ജനറൽ കൺവീനർ), നൗഷാദ് ഹാജി കണ്ണൂർ (ഫിനാൻസ് കൺവീനർ) എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.

article-image

efess

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed