ദാറുൽ ഈമാൻ കേരള മദ്രസകൾ സെപ്റ്റംബർ ആറ് മുതൽ പുനരാരംഭിക്കും


ദാറുൽ ഈമാൻ കേരള മദ്രസകൾ വേനലവധിക്ക് ശേഷം സെപ്റ്റംബർ ആറ് വെള്ളിയാഴ്ച‌ മുതൽ പുനരാരംഭിക്കും. മനാമ, പഴയ ഇബ്നുൽ ഹൈതം സ്കൂളിലും വെസ്‌റ്റ് റിഫ ദിശ സെൻ്ററിലുമായി നടത്തി വരുന്ന മദ്രസയിൽ LKG മുതൽ 7 വരെയുള്ള ക്ലാസ്സുകളിലേക്ക് ഏതാനും വിദ്യാർഥികൾക്ക് കൂടി അഡ്‌മിഷൻ നൽകുന്നുണ്ട്.

4 വയസ്സ് മുതലുള്ള വിദ്യാർഥികൾക്കാണ് അഡ്‌മിഷൻ നൽകുക. മാതൃ ഭാഷയിൽ മത പഠനം, ഖുർആൻ പാരായണത്തിന് പ്രത്യേക ശ്രദ്ധ, അറബി ഭാഷക്ക് ഊന്നൽ, കാലികവും ശാസ്ത്രീയവുമായ സിലബസ്, പരിശീലനം ലഭിച്ച അധ്യാപകർ, സൗകര്യമുള്ള കാമ്‌പസ്, ബഹ്റൈൻ്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം എന്നിവ ദാറുൽ ഈമാൻ മദ്രസകളുടെ പ്രത്യേകതയാണ്. അഡ്മ‌ിഷനും കൂടുതൽ വിവരങ്ങൾക്കും 3651 3453 അല്ലെങ്കിൽ 3402 6136)എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed