വോയ്‌സ് ഓഫ് ആലപ്പി സിത്ര ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


വോയ്‌സ് ഓഫ് ആലപ്പി സിത്ര ഏരിയ കമ്മിറ്റി അൽഹിലാൽ ഹോസ്‌പിറ്റൽ സിത്ര ബ്രാഞ്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറോളം പേർ ക്യാമ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തി. വോയ്‌സ് ഓഫ് ആലപ്പി സിത്ര ഏരിയ പ്രസിഡന്റ് നൗഷാദ് പല്ലന അധ്യക്ഷത വഹിച്ച യോഗത്തിൽ സിത്ര ഏരിയ കോഓഡിനേറ്റർ അജിത് കുമാർ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. സാമൂഹിക പ്രവർത്തകനായ നജീബ് കടലായി ആയിരുന്നു വിശിഷ്ടാതിഥി.

വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ഗിരീഷ് കുമാർ, ജോയന്‍റ് സെക്രട്ടറി ജോഷി നെടുവേലിൽ, മീഡിയ കൺവീനർ ജഗദീഷ് ശിവൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ സന്തോഷ് ബാബു, ജേക്കബ് മാത്യു, കലാവിഭാഗം സെക്രട്ടറി ദീപക് തണൽ, അൽ ഹിലാൽ ഹോസ്‌പിറ്റൽ മാർക്കറ്റിങ് ഹെഡ് ഭരത് ജയകുമാർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഹിഷാം ഷിബു, ഡോക്ടർ സുബ്രഹ്മണ്യം ബുസിനേനി എന്നിവർ ആശംസകൾ നേർന്നു. സിത്ര ഏരിയ വൈസ്‌ പ്രസിഡന്റ്‌ സന്ദിപ് സാരംഗ് നന്ദി രേഖപ്പെടുത്തി.

article-image

sddsgdg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed